ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള, നായ്ക്കാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകൻ മഞ്ജുനാഥ് നായക് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെ ഒരു ഫോൺ എത്തിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഫോണിൽ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. ശനിയാഴ്ച പുലർച്ചെ അഞ്ചരമണിയോടെ വീടിന് സമീപത്തെ മരക്കൊമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മഞ്ജുനാഥിന്റെ ഫോണിലേക്ക് എത്തിയ ഫോൺ കോൾ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത കോളുമായി മരണത്തിന് എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സഹോദരൻ: അഭിഷേക്.