കലികാലം; നരേന്ദ്രമോദി പ്രചാരണം നടത്തിയ 23 സീറ്റുകളിൽ 20 സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെട്ടു.
മഹാരാഷ്ട്ര: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ടരയിലും ബംഗാളിലും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി- എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി നിരവധി മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തിയത്. എന്നാൽ മിക്കയിടങ്ങളിലും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
ബംഗാളിൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മാർച്ച് 1 ന് ഹൂഗ്ലിയിലെ അരംബാഗിൽ ബിജെപിയുടെ ആദ്യ “വിജയ് സങ്കൽപ്” റാലിയോടെയാണ്. ബംഗാളിൽ ബിജെപി വൻ നേട്ടം ലക്ഷ്യമിട്ടതോടെ നരേന്ദ്ര മോദി സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ ചെലുത്തി. മെയ് 29-ന് കൊൽക്കത്തയിൽ നടന്ന മെഗാ റോഡ്ഷോയോടെ അദ്ദേഹം മൂന്ന് മാസം നീണ്ടുനിന്ന പ്രചാരണം അവസാനിപ്പിച്ചു. ഈ കാലയളവിൽ നരേന്ദ്ര മോദി 22 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും ഒരു റോഡ്ഷോ നടത്തുകയും ചെയ്തു.
ഫലം ഇപ്പോൾ പുറത്തുവന്നതോടെ, ബംഗാളിൽ അനുകൂല തരംഗം ഉണ്ടാക്കുന്നതിൽ ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകൻ പരാജയപ്പെട്ടുവെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാണ്. ബംഗാളിലെ 27 ലോക്സഭാ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി നടത്തിയ 23 പ്രചാരണങ്ങളിൽ (പൊതുയോഗവും റോഡ്ഷോയും) ബിജെപിക്ക് 20 സീറ്റുകൾ നഷ്ടപ്പെട്ടു.