കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങി
കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്നുണ്ടായിരുന്നു. പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.