കാഞ്ഞങ്ങാട്: മലയോര വികസന സമിതി നേതാവും മലയോര ഹൈവേയുടെ ഉപജ്ഞാതാവുമായ ജോസഫ് കനകമൊട്ട അന്തരിച്ചു.92 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ മാലക്കല്ലിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് .
കാസര്‍കോട് ജില്ലയിലെ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കരവരെ 900 കിലോമീറ്റര്‍ നീളുന്ന മലയോരഹൈവേ എന്ന ആശയം 1960-ലാണ് ജോസഫ് കനകമൊട്ട സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍നീണ്ട പോരാട്ടത്തിനൊടുവില്‍ 1997-ല്‍ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു.