കാസർകോട്ട് വീണ്ടും വ്യാജ സ്വർണ്ണപ്പണയ തട്ടിപ്പ്; 17 ലക്ഷം തട്ടിയ ചൂരിയിലെ യുവതിക്കെതിരെ കേസ്
കാസർകോട്: കാസർകോട്ട് വീണ്ടും വ്യാജ സ്വർണ്ണപ്പണ യ തട്ടിപ്പ്. മുക്കുപണ്ടം പണയപ്പെടുത്തി 17 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
സ്മാൾ ഫിനാൻസ് ബാങ്കിന്റെ കാസർകോട് ശാഖാ മാനേജർ ഇ. അനീഷ് നൽകിയ പരാതിയിൽ രാംദാസ് നഗർ, ചൂരിയിലെ സുബൈദ മൻസിലിൽ ഖൈറുന്നീസ (45)യ്ക്കതിരെയാണ് കേസ്. 2023 ഡിസംബർ ആറിനാണ് ഖൈറുന്നീസ ബാങ്കിൽ 48.26 ഗ്രാം സ്വർണ്ണം പണയപ്പെടുത്തി 17,09000 രൂപ വായ്പയെടുത്തത്. പിന്നീടാണ് പണയ സ്വർണ്ണം വ്യാജമാണെന്ന് വ്യക്തമായതെന്ന് പരാതിയിൽ പറഞ്ഞു.