യുപിയിലെ ബുൾഡോസർ രാജിന് മണിയടിച്ചു, സ്വയം രാജിവച്ചു പോകാൻ യോഗി ആദിത്യനാഥിന്റെ മുകളിൽ സമൃദ്ധം; ഫഡ്നാവിസിൻ്റെ രാജി സന്നദ്ധത ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം.
മുംബൈ: മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രകടനത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ രാജി വാഗ്ദാനം യോഗി ആദിത്യനാഥിന്മേൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രം മാത്രമാണെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് ഇന്ന് എൻഡിടിവിയോട് പറഞ്ഞു. ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നന്ദ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുത്ത് സ്ഥാനം രാജിവെക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ രാജി സന്നിധിയും പുറത്തുവരുന്നത്. ഇത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിക്കുള്ള ബിജെപിയുടെ സന്ദേശമായാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്.
നേതൃത്വത്തിന്റെ ഇടപെടലിലൂടെ യോഗി ആദിത്യനാഥ് രാജിവെക്കേണ്ടി വന്നാൽ അത് മറ്റു വിഷയങ്ങളിലേക്ക് കടന്നുപോകുമെന്നുള്ളത്കൊണ്ടാണ് പരാജയപ്പെട്ട മറ്റു നേതാക്കളെ രാജിവെപ്പിച്ചുകൊണ്ട് ബിജെപി കേന്ദ്രനേതൃത്വം സൂചനകൾ നൽകുന്നത്.
അരവിന്ദ് കെജരിവാൾ പറഞ്ഞതുപോലെ രണ്ടുമാസം കൊണ്ട് യോഗി ആദിത്യനാഥനെ മോദി പ്രധാനമന്ത്രിയായാൽ മാറ്റം എന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുത് എന്നതുകൂടി കണക്കിലെടുത്താണ് പുതിയ തന്ത്രങ്ങൾ പുറത്തടുക്കുന്നത് .യോഗിയെ സമ്മർദത്തിലാക്കാനുള്ള നടപടിയാണ് ഫഡ്നാവിസിൻ്റെ രാജി വാഗ്ദാനം. മഹാരാഷ്ട്രയിൽ ഫഡ്നാവിസിൻ്റെ നേതൃത്വത്തിൽ ബിജെപി പരാജയപ്പെടുകയാണെങ്കിൽ, ഉത്തർപ്രദേശിൽ അത് യോഗിയുടെ നേതൃത്വത്തിൽ പരാജയപ്പെടുന്നു. അത് കൊണ്ട് രണ്ട് പേരും സ്വയം ഒഴിയണം എന്ന നിലപാടാണ് മുതിർന്ന നേതാക്കൾക്ക് .
ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് 33 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ — 2019ലെ 63 സീറ്റിൽ നിന്ന് കുറവ്. അഖിലേഷ് യാദവിൻ്റെ സമാജ്വാദി പാർട്ടി 37 സീറ്റുകളിലും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റുകളിലും വിജയിച്ചു.ഇത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അയൽ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബിജെപി തൂത്തുവാരുന്നത് പരിഗണിക്കുമ്പോൾ യോഗിയുടെ നില കുടുതൽ വഷളാകുയാണ് .