പതിനാലുകാരനെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവ ഗുരുതരം
കാസർകോട്: പതിനാലുകാരനെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. എലിവിഷം കഴിച്ചയാളുടെ നില ഗുരുതരമായി തുടരുകയാണ്.
കാസർകോട് മേല്‍പറമ്ബ് പോലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്ബനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കല്‍ ആണ് ആത്മഹത്യ ശ്രമം നടത്തിയത്.
കഴിഞ്ഞ മാസം 28 ന് തെളിവെടുപ്പിനിടെയാണ് ചന്ദ്രൻ മാടിക്കല്‍ എലി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. തൻ്റെ കടയിലെത്തിയ 14 കാരനെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിക്ക് എവിടെ നിന്ന് എലിവിഷം കിട്ടിയെന്ന കാര്യം വ്യക്തമായിട്ടില്ല.