കാറിടിച്ച് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിനു സമീപത്ത്
കണ്ണൂർ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു.
കായലോട്, പറമ്പായി ശിവപ്രകാശം യുപി സ്കൂളിന് സമീപത്തെ ഹസ്താസിൽ അബ്ദുൽ നാസർ ഹസ്തത്ത് ദമ്പതികളുടെ മകൾ സൻഹമറിയ (6)മാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. ചൊവ്വാഴ്ച വൈകുന്നേരം വീടിന് സമീപത്ത് വെച്ചാണ് സൻഹക്ക് കാറിടിച്ച് പരിക്കേറ്റത്. കുട്ടിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.