പ്രവീൺ നെട്ടാരു വധക്കേസ്; ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
മുംബൈ: യുവമോർച്ചാ നേതാവ് സുള്ള്യ, ബെള്ളാരെയിലെ പ്രവീൺ നെട്ടാറുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കർണ്ണാടക, ഹാരള്ളി സ്വദേശി റിയാസ് യൂസഫ് എന്ന റിയാസിനെയാണ് മുംബൈ വിമാനത്താവളത്തിൽ വെച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഗൾഫിലേക്ക് കടക്കാനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ പ്രവീൺ നെട്ടാരു വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മുസ്തഫ പൈച്ചാറിനു സകലേഷ്രത്തെ ഒളിത്താവളം ഒരുക്കിക്കൊടുത്തുവെന്നാണ് റിയാസിനെതിരെയുള്ള ആരോപണം. മുസ്തഫ പൈച്ചാറിനെ ഇക്കഴിഞ്ഞ മെയ് 10ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് റിയാസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 2022 ജൂലായ് 26ന് രാത്രിയിലാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്.