മംഗളൂരുവിൽ നിന്ന് കാറിൽ കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ
കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചെറുതാഴം നെരുവമ്പ്രം സ്വദേശികളായ മുന്നു പേർ
പിടിയിൽ. കദീജ മൻസിലിൽ എം.പി.ഷമീർ(29), സുബൈദ മൻസിലിൽ എ.ടി.ജസീൽ(26), ആയിഷ
മൻസിലിൽ കെ.വി.അജൂൽ(30)എന്നിവരെയാണ് അറസ്റ്റിലായത്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ്
മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ ടീമും ശ്രീകണ്ഠാപുരം
പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രി 8.20 ന് മുക്കാടം ബസ്റ്റോപ്പിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച ഹുണ്ടായ് കാർ
പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്. വലിക്കാൻ ഉപയോഗിക്കുന്ന ബർണറുകളും
സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു. മംഗളൂരുവിലെ മാർവാടിയിൽ നിന്നാണ് മയക്കുമരുന്ന്
വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന
എം.ഡി.എം.എ വിൽപ്പനക്കാരായ പ്രതികൾ ദിവസങ്ങളായി ഡാൻസാഫിന്റെ
നിരീക്ഷണത്തിലായിരുന്നു.