വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളിൽ നാലാം സ്ഥാനത്ത് നോട്ട
കാസർകോട്: ഒൻപതു സ്ഥാനാർത്ഥികൾ ജനവിധിതേടിയ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നാലാം സ്ഥാനത്ത് ഇവരിൽ പ്പെടാത്ത നോട്ട മുന്നേറ്റം തുടരുന്നു. പ്രധാന സ്ഥാനാത്ഥികളായ രാജ് മോഹൻ ഉണ്ണിത്താന് അഞ്ചു റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 199997 വോട്ടും ഇടതു മുന്നണിയിലെ എം.വി. ബാലകൃഷ്ണനു 164717 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിയിലെ എം.എൽ. അശ്വിനിക്കു 100289 വോട്ട് ലഭിച്ചു.
മണ്ഡലത്തിൽ മറ്റ് ആറു സ്ഥാനാർത്ഥികളുമുണ്ടായിരുന്നു. ഇവരിൽ ബി.എസ്.പിയിലെ എം.സുകുമാരിക്കു 613 വോട്ടു കിട്ടിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.ആർ. രാജേശ്വരിക്കു 400 വോട്ട് ഇത്രയും റീജ് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ചു. മറ്റൊരു സ്ഥാനാർത്ഥിയായ അനീഷിനു 316 വോട്ട് കിട്ടി. കെ. മനോഹരനു 346 വോട്ടു ലഭിച്ചു. എൻ. ബാലകൃഷ്ണനു 271 വും എൻ. കേശവനായ്കിനു 178 വോട്ടുമാണ് ലഭിച്ചത്.
അതേ സമയം പത്രിക സമർപ്പിക്കലോ പ്രചരണമോ ഒന്നുമില്ലാതെ നോട്ട 2634 വോട്ട് ഇത്രയും വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സ്വന്തമാക്കി. ചെറുപാർട്ടികളെക്കാളും കക്ഷിരഹിതരെക്കാളും സ്വാധീനം തങ്ങൾക്കുണ്ടെന്ന് നോട്ട തെളിയിച്ചു. ഇനി മുഴുവൻ വോട്ടും എണ്ണി കഴിയുമ്പോൾ നോട്ട നേടുന്നതു എത്ര വോട്ടായിരിക്കുമെന്ന കണക്കുകൂട്ടൽ സ്ഥാനാർത്ഥികളെയും പാർട്ടികളെയും അവരപ്പിക്കുന്നുണ്ടാവും.