ആദ്യ ഘട്ടത്തിൽ പിന്നിൽ; വാരാണസിയില്‍ ലീഡ് പിടിച്ച് മോദി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വിയര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ പിന്നില്‍ പോകുന്ന കാഴ്ചയും ദൃശ്യമായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്.
വോട്ടിങ് മെഷീനിലിലെ രണ്ട് ലക്ഷം വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയേക്കാള്‍ 33206 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മണ്ഡലത്തില്‍ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ 4.7 ലക്ഷത്തിന് മുകളിലും 2014-ല്‍ 3.7 ലക്ഷത്തിനുമുകളിലുമായിരുന്നു മോദിയുടെ ഭൂരിപക്ഷം.
2019-ലും അജയ് റായ് തന്നെയായിരുന്നു മോദിയുടെ പ്രധാന എതിരാളി.