കുഞ്ഞു ഷന അത്യാസന്ന നിലയിലാണ്,ജീവൻ രക്ഷാ ദൗത്യവുമായി സന്നദ്ധ പ്രവർത്തകർ
കാസർകോട്:കാസർകോട് നേഴ്സിംഗ് ഹോമിൽ [കിംസ് ] ഒരു പിഞ്ചു കുഞ്ഞു ഉദാരമതികളുടെ കനിവിനായി കാത്തിരിക്കൂന്നു. ഉപ്പള ബന്ദിയോട് കനൽത്തടുക്കയിലെ ഷന എന്ന മൂന്നര വയസ്സുള്ള കുഞ്ഞാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ വേദന തിന്നുകഴിയുന്നത്.
ഹൃദയത്തിൽ വെള്ളംകെട്ടിനിന്ന് ഷന ബുദ്ധി മുട്ടുകയാണ്.. ശസ്ത്രക്രിയക്ക് 75000രൂപ വേണം.എന്ത് ചെയ്യണമെന്നറിയാതെ നെടുവീർപ്പിടുകയാണ് നിർധനരായ മാതാപിതാക്കൾ.
ആറു കുഞ്ഞുങ്ങളുള്ള ഹാരിസ് _ താഹിറ ദമ്പതികളുടെ ഈ കുഞ്ഞിന്റെ കരച്ചിൽ നമ്മൾ കേൾക്കാതെ പോകരുതെന്നും ഇവരുടെ കണ്ണീരൊപ്പാൻ നമുക്ക് കൈകോർക്കണമെന്നുള്ള അഭ്യർത്ഥനയുമായി സമൂഹമാധ്യമങ്ങളിൽ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.കാസർകോട് ഗവ.കോളേജിലെ പൂർവ്വവിദ്യാർഥികളുടെ ഒപ്പരം ഗ്രൂപ്പ് വിഷയം ജില്ലാകളക്ടറുടെ ശ്രദ്ധയിൽ പെടുത്തി.മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന് ഉടൻ വില്ലേജ് ഓഫീസർക്ക് അപേക്ഷ നല്കാൻ കളക്ടർ നിർദേശിച്ചു,സഹായിക്കാൻ സന്മനസ്സുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
7356468158
Ayshath thahira M
A/c no:42302610000036
ifsc:SYNB 0004230
Syndicate bank.
Paivalike branch.