തമിഴ്നാട്ടിൽ ഇന്ത്യാ സഖ്യത്തിന്റെ തേരോട്ടം; കോയമ്പത്തൂരിൽ അണ്ണാമലൈ പിന്നിൽ, കനിമൊഴിക്ക് ലീഡ്
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിലെ മുതിർന്ന ഡിഎംകെ നേതാവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി കരുണാനിധി തൂത്തുക്കുടിയിൽ ലീഡ് ചെയ്യുന്നു. ചെന്നൈ സെൻട്രലിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനാണ് മുൻപന്തിയിൽ. ശിവഗംഗ മണ്ഡലത്തിൽ സിറ്റിംഗ് എംപിയും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരം ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ അണ്ണാമലൈ പിന്നിലാണ്.