വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സൗകര്യമില്ല; പരാതിയുമായി കാസര്‍കോട്ടെ സ്ഥാനാര്‍ഥികള്‍
കാസര്‍കോട്: കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥലസൗകര്യം കുറഞ്ഞതില്‍ പരാതിയുമായി സ്ഥാനാര്‍ഥികള്‍. കേന്ദ്രസര്‍വകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണല്‍ കേന്ദ്രമൊരുക്കിയിരിക്കുന്നത്. വിശാലമായ ക്യാംപസ് ഉണ്ടായിട്ടുപോലും വോട്ടെണ്ണല്‍ കേന്ദ്രം സജീകരിച്ചിരിക്കുന്നിടത്ത് സ്ഥലപരിമിതിയുണ്ടെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും സുഖമമായി സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇരിക്കാനോ കസേര നീക്കിയിടാനോ ഉള്ള സൗകര്യം ഇവിടെയില്ലെന്ന് സ്ഥാനാര്‍ഥികള്‍ പരാതിപ്പെടുന്നു. വോട്ടെണ്ണലിന് സമീപം ഏജന്റുമാരെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.