കൊച്ചി :എറണാകുളം പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ ഒന്നും രണ്ടും പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ബി എ ആളൂർ. ബോംബൈ അധോലോകത്തിൽ “സുരേഷ് അണ്ണാ” എന്ന് വിളിപ്പേരുള്ള സുരേഷ് മുത്തയ്യ പൂജാരി ഒന്നാം പ്രതിയായിട്ടുള്ള കേസിൽ 7 പ്രതികളെ പോലീസ് അറസ്റ്റ് ചെയുകയും മൂന്ന് പ്രതികളെ മക്കോക്ക ചുമത്തി പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഒരാളാണ് ഇപ്പോൾ അറസ്റ്റിലായ രവി പൂജാരി. ഇതിൽ 6-ആം പ്രതിയായ ധനപാൽ കൃഷ്ണ ഷെഢിയാർക്ക് വേണ്ടി വക്കാലത്ത് ഇപ്പോൾ ഉള്ളത് അധോലോകത്തിന്റെ സ്വന്തം വക്കീൽ എന്ന് വിളിപ്പേരുള്ള അഡ്വ. ബി എ ആളൂരിനാണ്. ഇതിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച രവി പൂജാരി അടക്കമുള്ള ചോട്ടാരാജൻ സംഘത്തിലെ മൂന്നുപേർക്ക് വേണ്ടിയും ആളൂർ വക്കാലത്തിടും.
കേസിൽ കുപ്രസിദ്ധ അധോലോക നേതാവ് രവി പൂജാരിയുടെ പങ്കു വളരെ നിർണായകമായിരുന്നു. പണം ചോദിച്ച് ഭീഷണിപെടുത്തുകയും തന്നില്ലെങ്കിൽ അവരുടെ വീട്ടിലോ സ്ഥാപനത്തിലോ തങ്ങളോരോരുത്തരും സംഘടിത കുറ്റകൃത്യ ഗ്യാങ് ആണെന്ന് ബോധിപ്പിച്ചുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയാണ് ഇവരുടേത്.
അഡ്വ. ബി എ ആളൂർ ഇപ്പോൾ ഹാജരാകുന്ന ഈ പ്രതിയടക്കം മൊക്കോക്ക ചുമത്തിയ 7 പ്രതികളും പിടികിട്ടാപ്പുള്ളിയായി രവിപൂജാരി അടക്കം മൂന്നു പ്രതികളും 2016 ഒക്ടോബറിൽ മുംബൈയിലെ വിലേ പാർലെയിലുള്ള ഗജലി റെസ്റ്റോറന്റിൽ ഗ്യാങ് ലീഡറായ അധോലോക നേതാവ് ഗൂഢാലോചന നടത്തുകയും രവി പൂജാരിയുമായി ഫോണിൽ സംസാരിച്ച് സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തി തോക്ക് ചൂണ്ടി വെടിയുയർത്തി പരാതിക്കാരനെ കൊല്ലാൻ ശ്രമിച്ചു ഭീഷണി പരത്തുകയും ചെയ്തതാണ് കേസ്. ഈ കേസിൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രിത നിയമം 1999അനുസരിച്ച് പ്രതികൾക്കെതിരെ 2017ഏപ്രിൽ 29 ന് മുംബൈ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്ന ദത്തു പടുസൽജിക്കർ മക്കോക്ക നിയമത്തിന്റെ വകുപ്പ് 23 അനുഷ്ചേദം 2 അനുസരിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളതുമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മോ ക്കോക്ക നിയമമനുസരിച്ച് രവി പൂജാരി അടക്കമുള്ള 3 പ്രതികളെ അന്ന് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു . കേസിൽ 100 സാക്ഷികളാണുള്ളത്. . മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ.
ഇതിനുമുമ്പ് രവി പൂജാരിയുടെ അനുയായിയും ആയുധകടത്ത് കേസിലെ പ്രതിയുമായ രാജസ്ഥാനി സ്വദേശി മനീഷ് നാഗോരിയ്ക്ക് വേണ്ടി ഹാജരായതും അഡ്വ. ബി എ ആളൂരാണ്. നാഗോരി ഗ്യാങ് അധോലോകത്ത്കുപ്രസിദ്ധമാണ്.ധബോൽകർ കൊലപാതകത്തിലൂടെയാണ് നാഗോരി ഗ്യാങ് അറിയപ്പെട്ടു തുടങ്ങിയത്. പണത്തിനുവേണ്ടിയും അധോലോകത്ത് ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടിയുമാണ് ഇവർ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത്. 200ഓളം കേസുകളാണ് രവി പൂജാരിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാംഗ്ലൂർ സിറ്റി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അടുത്ത മാസം 7 വരെ രവി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതിനു ശേഷം മംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുക്കും. തുടർന്ന് കേരള പോലീസിന്കൈമാറുമെന്നാണ് സൂചന.