കാറിനുള്ളില്‍ രഹസ്യഅറ, അകത്ത് കിലോക്കണക്കിന് കഞ്ചാവും; കോവളത്ത് വന്‍ ലഹരിവേട്ട
തിരുവനന്തപുരം: കോവളത്ത് വന്‍ കഞ്ചാവ് വേട്ട. കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കിലോക്കണക്കിന് കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കാറില്‍ പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് രഹസ്യഅറ നിര്‍മിച്ച് ഇതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.