ഓമശേരിയില്‍ ചൂണ്ടയിടുന്നതിനിടെ കുളത്തില്‍ വീണ് പത്തുവയസുകാരന് മരിച്ചു
കോഴിക്കോട്|കോഴിക്കോട് ഓമശേരിയില്‍ ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണ് പത്തുവയസുകാരന് മരിച്ചു. മുടൂര് സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. കായംകുളത്ത് ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന് തെങ്ങ് വീണ് യുവാവ് മരിച്ചു. ശക്തമായ മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളും അപകട മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.