കാഞ്ഞങ്ങാട് അരയിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
കാസർകോട്: കൂട്ടുകാർക്കൊപ്പം അരയിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് ബാക്കോട്ട് ഹൗസിലെ ബികെ അബ്ദുള്ള കുഞ്ഞിയുടെ മകൻ ബികെ മുഹമ്മദ് സിനാൻ(16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അരയി കാർത്തിക പുഴയിലാണ് അപകടം. രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയിലെ ചുഴയിൽപെട്ട് മുങ്ങിത്താഴുകുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ സിനാനെ കരക്കെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. കുടെ ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. പത്താംക്ലാസ് വിദ്യാർഥിയാണ്. ഷംസിയ ആണ് മാതാവ്.