കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന് പിടിയില്‍
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടയുമായി യാത്രക്കാരന് പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. യാഷറന്‍ സിങിന്റെ ബാഗേജ് പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.