ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ ഡി ഹണ്ട്; വയനാട്ടിൽ ഗുണ്ടകൾക്കും മയക്കുമരുന്ന് കടത്തുകാർക്കുമെതിരെ നടപടി തുടരുന്നു
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയക്കുമെതിരെ പോലീസ്
നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൽ വാറണ്ട് കേസിൽ പ്രതികളായ പതിമൂന്ന് പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 43 പേരെ കരുതൽ തടങ്കലിൽ വെച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ ജില്ലയിൽ നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിൽ ആകെ 572 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഒരാളെ കാപ്പ ചുമത്തി നാടുകടത്തി. 438 പേർ കരുതൽ തടങ്കലിലാണ്. 134 പേർക്ക് വാറണ്ടും നൽകി. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായി മെയ് 14 മുതൽ തുടരുന്ന കേരള പോലീസിന്റെ ഓപ്പറേഷൻ ‘ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഇതുവരെ 540 പേരെ പരിശോധിച്ചു. 75 കേസുകളിലായി 75 പേരെ പിടികൂടി. 7.185 ഗ്രാം എംഡിഎംഎയും, 444 ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 67 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.