ബാത്ത് റൂമിൽ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാർഥി മരിച്ചു
ബാത്ത് റൂമിൽ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാർഥി മരിച്ചു. ഉഡുപ്പി ശിർവ മണിബെട്ടു സ്വദേശി രക്ഷിത് പൂജാരി (20) ആണ് മരിച്ചത്. ശിർവ എംഎസ്ആർഎസ് കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരെത്തിയപ്പോൾ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ മണിപ്പാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തോടെ മരണപ്പെട്ടു. തോട്ടടമനയിൽ താമസക്കാരനായ രമേഷ് പൂജാരിയുടെ മകനാണ്. കാപ്പു എംഎൽഎ ഗുർമേ സുരേഷ് ഷെട്ടി വീട് സന്ദർശിച്ചു.