കാസർകോട് തളങ്കര സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മാലിക് ദിനാർ നഗർ സ്വദേശി മൻസൂറിന്റെയും പാറപ്പള്ളി അമ്പലത്തറയിലെ എൻ എം ജുവൈരിയയുടെയും മകൻ ഫർസീൻ (31) ആണ് മരിച്ചത്.
ദുബായിലെ സ്പെയർപാർട്ട് മാർക്കറ്റിലെ പോപ്പുലർ ഓട്ടോ പാർസ്സിൽ ജോലി ചെയ്തുവരികയായിരുന്നു.