റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാറശ്ശാല, പുത്തൻകടയിൽ പുതുവൽ പുത്തൻവീട്ടിൽ അശോകൻ, ബിന്ദു ദമ്പതിമാരുടെ മകൻ നന്ദു (22) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടി നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊൻവിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിൻ്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്.
റോഡിൽ തെറിച്ച് വീണ നന്ദുവിനെ പിന്നലെ എത്തിയ വാഹനയാത്രക്കാരാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരണമടഞ്ഞു.