കോന്നിയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് 23കാരന് മരിച്ചു
പത്തനംതിട്ട: കോന്നി പൂവൻപാറയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. എലിമുള്ളം പ്ലാക്കൽ സ്വദേശി ശരത്ത് (23) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി പൂവൻപാറയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്.