ജീവന്കവര്ന്ന അനാസ്ഥ: റിജാസിന്റെ കുടുംബം പറയുന്നു, ഇതുപോലൊരു നഷ്ടം ഇനിയാര്ക്കും ഉണ്ടാകരുത്
കോഴിക്കോട്: സഹോദരൻ മുഹമ്മദ് റിജാസ് കൺമുന്നിൽ ഷോക്കേറ്റുവീണ് മരിച്ചതിന്റെ ഞെട്ടലിൽനിന്ന് മുക്തനായിട്ടില്ല പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ റാഫി. പ്ലസ്ടു കഴിഞ്ഞിട്ടേയുള്ളൂ റിജാസ്. തുടർന്ന് പഠിച്ച് ജോലിനേടുകയെന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി, കെ.എസ്.ഇ.ബിയുടെ അനാസ്ഥയിൽ റിജാസിന്റെ ജീവൻ പൊലിഞ്ഞത്.
അവധിക്കാലമായതിനാലാണ് ബന്ധുവിന്റെ ഹോട്ടലിൽ റിജാസ് ജോലിക്കു പോയത്. സാധാരണ രാത്രി ഏഴോടെ മടങ്ങാറുള്ളതാണ്. എന്നാൽ, കനത്തമഴയായതിനാലാണ് കിണാശ്ശേരിയിൽനിന്ന് ജോലി കഴിഞ്ഞെത്താൻ വൈകിയത്. രാത്രി ഒരുമണിയോടെ ബൈക്ക് വഴിയിലായതോടെയാണ് റോഡരികിലെ ഷെഡ്ഡിൽ കയറിയതും കൂട്ടാനെത്തിയ സഹോദരനു മുന്നിൽ ഷോക്കേറ്റുവീണതും. ഷെഡ്ഡിലെ തൂണിൽ നിന്നാണ് ഷോക്കേറ്റത്.

“റിജാസ് ഷോക്കേറ്റ് വീണപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഞാൻ പിടിച്ചതാണ്. സി.പി.ആറും കൊടുത്തു. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. ഞങ്ങൾക്കുണ്ടായ നഷ്ടം ഇനിയൊരാൾക്കും ഉണ്ടായരുത്. അവന്റെ നഷ്ടം ഒരുതരത്തിലും നികത്താനുമാവില്ല. പലരും പരാതിപറഞ്ഞപ്പോൾ കെ.എസ്.ഇ.ബി.ക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു” -റാഫി പറഞ്ഞു. അപകടശേഷം മാത്രമാണ് കെ.എസ്.ഇ.ബി. വൈദ്യുതി ഓഫ് ചെയ്തത്.
കെ.എസ്.ഇ.ബിക്കാരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസും നാട്ടുകാരുമെല്ലാം പ്രതിഷേധിക്കുകയും ചെയ്തു. റിജാസിന്റെ കുടുംബവും അതുതന്നെയാണ് പറയുന്നത്. സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ മനുഷ്യാവകാശകമ്മിഷന് പരാതിയും നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് കെ എസ്.ഇ.ബി.ക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കണം. അർഹമായ നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും പരാതിയിൽ പറയുന്നു.