ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും കൂട്ടിയിടിച്ചും അപകടം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ലോറിയും ടെമ്പോയും ഹൊസങ്കടി ദേശീയ പാതയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മംഗ്ളൂരു സ്വദേശിയായ കാര്‍ യാത്രക്കാരന് മരണപ്പെട്ടിരുന്നു.
കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശൂര്‍, ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരണപ്പെട്ടിരുന്നു. നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയ പാതയില്‍ അപകടം ആവര്‍ത്തിക്കുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.