കണ്ണൂരിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു
കണ്ണൂർ: പാപ്പിനിശ്ശേരിയിലും കോളയാട്ടും ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്ത് നടന്ന അപകടത്തിൽ വെള്ളിക്കീൽ സ്വദേശി പി. മുഹമ്മദ് സാബിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ ബൈക്കിൽ കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചതായിരുന്നു. ഇതിനിടയിലാണ് ബൈക്കിൽ കാറിടിച്ചത്. അപകടത്തിന് ഇടയാക്കിയ കാർ നിർത്താതെ പോയി. വെള്ളിക്കീൽ കെ കുഞ്ഞഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: അഫ്സീന, ഷാനിദ്.
കണ്ണൂർ, കോളയാട്, പെരുവ-മൂപ്പൻ കൊളപ്പ, മഞ്ഞിളിക്കാംപാറയിൽ ഇന്നോവ കാറിടിച്ചുണ്ടായ അപകടത്തിൽ കണ്ണവം കോളനിയിലെ നരീക്കോടൻ കുമാരൻ (65) മരിച്ചു. പെരുവയിലുള്ള ഭാര്യാ
വീട്ടിലെത്തിയതായിരുന്നു കുമാരൻ. ഭാര്യ: പി. ജയലക്ഷ്മി. മക്കൾ: വിജിനി. വിജിത, വിജിമ. മരുമക്കൾ: അജേഷ്, വിനു. രതീഷ്.