മരിക്കുംവരെ 17 കുത്ത്, നടുറോഡിലെ കൊടുംക്രൂരത; അമ്പിളിക്ക് വിട നൽകി നാട്
ആലപ്പുഴ: അമ്പിളി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു, ഭർത്താവ് രാജേഷ് കത്തിയുമായി കുത്താൻ വരുകയായിരുന്നെന്ന്. പള്ളിച്ചന്തയിലെ കളക്ഷൻ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് രാജേഷ് ബൈക്കിലെത്തുന്നത്. അമ്പിളി അപ്പോൾ സ്കൂട്ടറിൽ കളക്ഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർക്കുകയായിരുന്നു രാജേഷ്. 17 പ്രാവശ്യമാണ് അമ്പിളിയെ രാജേഷ് കുത്തിയത്. ഇതിൽ കഴുത്തിലെ കുത്തേറ്റ് ഞരമ്പ് മുറിഞ്ഞതാണ് മരണത്തിലേക്കെത്തിച്ചത്. കുത്തുകൊണ്ടുവീണ അമ്പിളിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് ചേർത്തല കെ.വി.എം. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിലേക്ക് സാധനങ്ങളും വാങ്ങിക്കൊണ്ടുവന്ന് ഒന്നിച്ച് ഊണും കഴിച്ചിട്ട് രണ്ടരയോടെ ജോലിക്കായി പോയതാണ്. വൈകീട്ട് 6.30 കഴിഞ്ഞപ്പോൾ മകൾക്ക് എന്തോ അപകടം പറ്റിയെന്നുപറഞ്ഞ് ഫോൺ വന്ന് പള്ളിപ്പുറം ആശുപത്രിയിൽ ചെന്നപ്പോൾ രക്തത്തിൽ കുളിച്ച മകളെയാണ് കണ്ടത്. വിങ്ങൽ അടക്കിപ്പിടിച്ചാണ് അമ്പിളിയുടെ അച്ഛൻ സി.പി. ബാബു ഇതുപറഞ്ഞത്. പറയുമ്പോൾത്തന്നെ അകത്തുനിന്ന് അമ്മ അമ്മിണിയുടെ ഉറക്കെയുള്ള നിലവിളിയും.
കുട്ടികളായ രാജലക്ഷ്മിയും രാഹുലും കട്ടിലിൽ കിടന്നുകൊണ്ട് അലമുറയിട്ട് കരയുകയായിരുന്നു. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ബാങ്കിലെ കളക്ഷൻ ഏജന്റുമാരിൽ ഏറ്റവും കൂടുതൽ തുക കളക്ട് ചെയ്തിരുന്ന ഏജന്റായിരുന്നു. ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും മുഖത്ത് കാണിക്കാതെയുള്ള നല്ല പെരുമാറ്റമായിരുന്നു അമ്പിളിയുടേതെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.