കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്ര: ‘വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; നിദേശങ്ങളുമായി എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി പ്രതേയ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്.
കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം.
എല്ലാ വാഹനങ്ങളും വിദ്യാ വാഹൻ ആപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശത്തില്‍ പറയുന്നു.ജിപിഎസ് സംവിധാനം ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഈ ആപ്പ്. പ്ലേ സ്റ്റോറില്‍ നിന്ന് വിദ്യാ വാഹൻ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് എം വി ഡി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാല്‍ കോളേജ് /സ്കൂള്‍ അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്നി ബസ് (8 സീറ്റുകളും അതില്‍ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)].
2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
3. സ്ഥാപനത്തിൻറെ ഉടമസ്ഥതയില്‍ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ആണെങ്കില്‍ വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ ”ON SCHOOL DUTY” എന്ന ബോർഡ് പ്രദർശിപ്പിക്കണം.
4. സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.
5. സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം.
6. സ്കൂള്‍ വാഹനങ്ങള്‍(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻറും കൂടാതെ ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം(C1/e117858/TC/2019 dt.06/03/2020). കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തില്‍ ഡ്രൈവർമാർ യൂണിഫോം ധരിക്കേണ്ടതാണ്.
7. സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
7. സ്കൂള്‍ വാഹനങ്ങളില്‍ പരമാവധി 50 കിലോമീറ്ററില്‍ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകള്‍ ഘടിപ്പിക്കേണ്ടതാണ്.
8. GPS. സംവിധാനം സ്കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടതും ആയത് “Suraksha Mithra” സോഫ്റ്റ്വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
8 ( a ) . സ്കൂള്‍ മാനേജ്മെൻ്റിനും വിദ്യാർഥികള്‍ക്കും സ്കൂള്‍ വാഹനങ്ങളെ തല്‍സമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാ ഹ ൻ’ എന്ന മൊബൈല്‍ ആപ് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിലേക്ക് രക്ഷാകർത്താക്കള്‍ക്കുള്ള അനുമതി സ്കൂള്‍ അധികൃതർ നല്‍കേണ്ടതാണ്.
9. സ്കൂള്‍ തുറക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
10. നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങള്‍ സ്കൂള്‍ തുറക്കുന്നതിനു മുൻപായി തന്നെ മറ്റ് അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി യാന്ത്രിക പരിശോധന സ്കൂള്‍ തലത്തിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്ബുകളിലും ഹാജരാക്കി പരിശോധന പൂർത്തിയാക്കേണ്ടതാണ്.
11. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ ) എല്ലാ സ്കൂള്‍ ബസ്സിലും ഉണ്ടായിരിക്കണം.
12. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ . എന്നാല്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ ഒരു സീറ്റില്‍ രണ്ടു പേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാവുന്നതാണ് (KMVR 221).യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്.
13. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ബോർഡിംഗ് പോയിൻറ് , രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോണ്‍ നമ്ബർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദർശിപ്പിക്കേണ്ടതാണ്.
14. വാഹനത്തിന്റെ പുറകില്‍ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
15. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാർഗ്ഗങ്ങള്‍ സംബധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും ആയത് മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
16. ഡോറുകള്‍ ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്. സ്കൂള്‍ വാഹനത്തിന് ഗോള്‍ഡൻ മഞ്ഞ കളറും ജനലിന് താഴെ 150 mm വീതിയില്‍ ബ്രൗണ്‍ ബോർഡറും പെയിന്റ് ചെയ്യണം.
17. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉള്‍ക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂള്‍ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്കൂള്‍ അധികാരികള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
18. സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം.
19. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളില്‍ എളുപ്പത്തില്‍ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവർത്തനക്ഷമത കാലാകാലങ്ങളില്‍ സ്കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
20. വാഹനത്തിൻറെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്ബികള്‍ (Side barrier) ഘടിപ്പിച്ചിരിക്കണം.
21. കുട്ടികളുടെ ബാഗുകള്‍ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
22. കൂളിംഗ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂള്‍ വാഹനങ്ങളില്‍ കർശനമായി ഒഴിവാക്കേണ്ടതാണ്.
23. സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കേണ്ടതും “EMERGENCY EXIT” എന്ന് വെള്ള പ്രതലത്തില്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.
24.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതും അയാള്‍ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങള്‍ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങള്‍ വാഹനത്തിലെ ജീവനക്കാർക്കും ആവശ്യമെങ്കില്‍ മാനേജ്മെൻറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
25. സ്കൂളിൻറെ പേരും ഫോണ്‍ നമ്ബറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം.
26. വാഹനത്തിൻറെ പുറകില്‍ ചൈല്‍ഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്കൂള്‍ പ്രിൻസിപ്പാള്‍ എന്നിവരുടെ ഫോണ്‍ നമ്ബർ പ്രദർശിപ്പിക്കേണ്ടതാണ്.
27. വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷൻ, ഇൻഷുറൻസ് ,ഫിറ്റ്നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.
28. സ്കൂള്‍ അധികാരികളോ പാരന്റ് /ടീച്ചേഴ്സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിൻറെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്29. കുട്ടികള്‍ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് എ ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുൻപോട്ടു എടുക്കാവൂ.
30. കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവ രീതികള്‍ രൂപീകരിക്കുന്നതില്‍ സ്കൂള്‍ വാഹനത്തിലെ ഡ്രൈവർമാരുടെ പങ്കു വളരെ വലുതാണ് ആയതിനാല്‍ തന്നെ മാതൃകാപരമായി തന്നെ വാഹനങ്ങള്‍ ഓടിക്കുന്നു എന്ന് ഡ്രൈവർ ഉറപ്പുവരുത്തേകും മാതൃക ആകേണ്ടതുമാണ് . വെറ്റിലമുറുക്ക് ലഹരിവസ്തുക്കള്‍ ചവയ്ക്കല് മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്.
31. ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നല്‍കുന്നതിനും റോഡ് വാഹനത്തിന്റെ പുറകില്‍ കൂടി മുറിച്ച് കടക്കുന്നതിനും ഡോർ അറ്റൻഡർ സഹായിക്കേണ്ടതാണ്.
32. വാഹനം പുറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണം.
33. ക്യാംപസുകളിലും, ചുറ്റും കുട്ടികള്‍ കൂടിനില്ക്കുന്ന സന്ദർഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തില്‍ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയില്‍ വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാൻ സ്കൂള്‍ അതോറിറ്റി നടപടി കൈക്കൊള്ളേണ്ടതാണ്.
34. എല്ലാ വാഹനങ്ങളും വിദ്യാ വാഹൻ ആപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്.