തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം
കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.