വാദ്യകലാകാരൻ മൗനേഷ് ജോഗി കുഴഞ്ഞ് വീണ് മരിച്ചു
കാസർകോട്: ഭൂതക്കോല വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ചേശ്വരം. ബായാർ. കള്ളഗദ്ദയിലെ വരദരാജ്-വന്ദിത ദമ്പതികളുടെ മകൻ മൗനേഷ് ജോഗി (22)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാദ്യസംഘത്തിലെ കലാകാരനാണ് മൗനേഷ്. ദേർളക്കട്ടയിൽ നടന്ന ഭൂതോത്സവത്തിന് മേളമൊരുക്കാൻ മൂന്ന് ദിവസം മുമ്പാണ് വീട്ടിൽ നിന്ന് പോയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ താമസസ്ഥലത്തെത്തി. ഏഴുമണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മനീഷ്, മുകേഷ്.