‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം
ഉത്തര്‍പ്രദേശിൽ യുവതിയെ മർദിച്ച് ഭർത്താവും വീട്ടുകാരും. കാസ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം താമസിച്ചെന്നാരോപിച്ചായിരുന്നു മർദനം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെയാണ്, മറ്റൊരു ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവും കുടുംബവും ഉപദ്രവിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. യുവാവിന്റെ സംശയരോഗത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. കഴിഞ്ഞദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവാവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും യുവാക്കളെയും മര്‍ദിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. യുവതി അടക്കമുള്ളവരെ ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്.
Doctor Husband caught his Doctor Wife doing three some in a Hotel in Kasganj, UP. The wife is a Govt Doctor and she was staying separate after having dispute with her husband since last one year. One of the lover is from Ghaziabad while the other is from Bulandshahr. When the… pic.twitter.com/Dv4rtOstSs
— NCMIndia Council For Men Affairs (@NCMIndiaa) May 10, 2024