വെള്ളിക്കോത്ത് മിനിലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു
കാസർകോട്: വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച സഹോദരന് പരിക്കേറ്റു. പുല്ലൂർ മാടിക്കാൽ കുറുമ്പാനം സ്വദേശി കൃഷ്ണദാസ് (45) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരൻ കൃഷ്ണകുമാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. യുവാവ് സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു മാസം മുൻപാണ് ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മാടിക്കാൽ രാമന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: ദൃശ്യ, ശ്രദ്ധ.