ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വന്തം വാഹനം ഓടിച്ച് ആശുപത്രിയിൽ എത്തിയിട്ടും ഫലമില്ല; ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കാസർകോട്: വീട് കുടികൂടലിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആറങ്ങാടി പള്ളി സമീപം താമസിക്കുന്ന അബൂബക്കർ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വന്തം വാഹനം ഓടിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു അബൂബക്കർ പുതുതായി നിർമ്മിച്ച വീട്ടിലെപ്രവേശന ചടങ്ങ് നടന്നത്. അബ്ദുറഹ്മാൻ മുസ്ലിയാരുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. മക്കൾ: സിനാൻ, ശാസിയ. ആയിഷ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുൽ ഷുക്കൂർ.