മലപ്പുറത്ത് യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂര്‍ ചാലിയാര്‍ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഈ ആഴ്ചയില്‍ ഇത് രണ്ടാമത്തെ മരണമാണ് .ഇക്കഴിഞ്ഞ നാലിന് കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകനും മരിച്ചു.