മയക്കുമരുന്നു റാക്കറ്റിലെ സൂത്രധാരൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ മുഖ്യകണ്ണി അറസ്റ്റിൽ. കണ്ണൂർ, ചെറുകുന്ന് സ്വദേശി സനോജി (38)നെയാണ് ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ പി കെ ബിജേഷും സംഘവും വ്യാഴാഴ്ച രാത്രി ബംഗളൂരുവിലെ ഒളിവു കേന്ദ്രത്തിൽ വച്ച് അറസ്റ്റു ചെയ്തത്. ഇയാളെ ഇരിട്ടിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കണ്ണൂർ ജില്ലയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നതിന്റെ പ്രധാന വഴികൾ ഏതെന്നു വ്യക്തമാകുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ് സംഘം. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇരിട്ടി പൊലീസ് കൂട്ടുപ്പുഴയിൽ നടത്തിയ തെരച്ചിലിൽ വിഷ്ണുരാജ്, സാജിത്ത് എന്നിവരെ എം ഡി എം എയുമായി അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നാണ് സനോജിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്.