വയനാട്ടിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; 16 ൽ പരം കേസുകളിൽ പ്രതി
കാസർകോട്: മോഷണം. പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി
അറസ്റ്റിൽ. വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ (32)യാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കണിച്ചിറ പൊലീസ് ഇൻസ്പെക്ടർ ടി ജി ദിലീപിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. വയനാട്ടിൽ ഒളിവിൽ കഴിഞ്ഞ് വടകേരി എന്ന സ്ഥലത്തെ കോഴിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പിടിച്ചുപറിയടക്കം 16ൽ പരം കേസുകളിൽ പ്രതിയായ മുഹമ്മദ് സുഹൈൽ പത്തു കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു.
വിദ്യാനഗർ, കുമ്പള സ്റ്റേഷനുകളിൽ കേസുള്ളതായും പൊലീസ് പറഞ്ഞു. കാസർകോട്ടെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കൂടുതൽ കേസുകൾക്കു തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.