ഷെയ്ഖ് ഹസ്സ ബിൻ സുല്‍ത്താൻ ബിൻ സായിദ് അല്‍ നഹ്യാൻ അന്തരിച്ചു
അബുദാബി: ഷെയ്ഖ് ഹസ്സ ബിൻ സുല്‍ത്താൻ ബിൻ സായിദ് അല്‍ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യല്‍ കോടതിയാണ് വിവരം അറിയിച്ചത്.
സുല്‍ത്താൻ്റെ നിര്യാണത്തില്‍ പ്രസിഡൻഷ്യല്‍ കോടതി അനുശോചനം രേഖപ്പെടുത്തി. അതേസമയം മരണകാരണം പുറത്തുവിട്ടിട്ടില്ല.
‘പരേതന് മേല്‍ വിശാലമായ കാരുണ്യം ചൊരിയാനും, അദ്ദേഹത്തിന് ശാശ്വതമായ സ്വർഗം നല്‍കാനും കുടുംബത്തിനും ബന്ധുക്കള്‍ക്കും ക്ഷമയും സാന്ത്വനവും നല്‍കാനും സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു’. കോടതി പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.
ഭരണകുടുംബത്തിലെ അംഗമായ ഷെയ്ഖ് ഹസ്സ സമർത്ഥനായ കുതിര സവാരിക്കാരനായിരുന്നു. 2019ല്‍ അന്തരിച്ച ഷെയ്ഖ് സുല്‍ത്താൻ ബിൻ സായിദ് അല്‍ നഹ്യാന്റെ മകനാണ് ഷെയ്ഖ് ഹസ്സ. രാഷ്ട്രപതിയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് സുല്‍ത്താൻ, അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ സഹോദരനായിരുന്നു.