തിരുവനന്തപുരം: ‘ഇന്ന് നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ് . അതാണ് ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‘ മുഖ്യമന്ത്രി പിണറായി വിജയൻ.ലൈഫ് ഭവന പദ്ധതിയിൽ കരകുളത്ത് ഏണിക്കരയിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ‘‘നമ്മുടെ സംസ്ഥാനത്ത് വീടില്ലാത്ത രണ്ട് ലക്ഷത്തി പതിനാലായിരത്തിലേറേ കുടുംബങ്ങൾക്കാണ് ഇതുപോലെ സന്തോഷം ലഭിക്കുന്നത്. സ്വന്തം വീട് നല്ല . അടച്ചുറപ്പുള്ള വീട്. അതിന്റെ ആത്മനിർവൃതി കുടംബാംഗങ്ങൾക്കെല്ലാം ഉണ്ടാകുന്ന ഒരു മുഹൂർത്തം ആണിത്. ഈ കുടുംബാംഗങ്ങളുടേയും നാടിന്റെയാകേയും സന്തോഷത്തിൽ നമുക്കെല്ലാം പങ്കുചേരാം.’’മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.പുത്തരിക്കണ്ടം മൈതാനത്ത് പകൽ മൂന്നിന് കേരളം കൈവരിച്ച സമാനതകളില്ലാത്ത നേട്ടം മുഖ്യമന്ത്രി വിളംബരംചെയ്യും. ലൈഫിൽ വീടു പൂർത്തിയായവരുടെ സംഗമവും നടക്കും.അതിന്റെ ഭാഗമായാണ് വീടുകളിലെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും.ഭവന പദ്ധതി ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ വൈകുന്നേരം മൂന്നു മുതല്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന് ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന് പദ്ധതി വിഭാവനം ചെയ്തത്.