പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കി; യുവാവിനെതിരെ പോക്സോ പ്രകാരം കേസ്, കാസർകോട് സ്വദേശിയെ തെരയുന്നു
കാസർകോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ സംഭവത്തിൽ കാസർകോട് സ്വദേശിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. കാസർകോട് സ്വദേശിയായ കൈലാസിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താൻ സൈബർസെല്ലിന്റെ സഹായത്തോടെ ശ്രമം തുടങ്ങി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. കൈലാസ് എന്നാണ് പേരെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് ശരിയായ പേരാണോയെന്ന കാര്യത്തിലും സംശയമുണ്ട്. പ്രതിയെ കണ്ടെത്താൻ നീലേശ്വരം പൊലീസ് വ്യാപകമായ അന്വേഷണം തുടരുന്നു.