നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു; അധ്യാപകനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു
കാസർകോട്: നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന്റെ സൺഷേഡിൽ ഇടിച്ച് തൂങ്ങി
കിടക്കുന്ന കാറിൽ നിന്നു അധ്യാപകനും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സംസ്ഥാന പാതയിൽ അട്ടേങ്ങാനത്ത് ബുധനാഴ്ച ഉച്ചയോടെ യാണ് അപകടം. കോടോം അംബേദ്ക്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകൻ ഹരീഷും(40), ഭാര്യയും സഞ്ചരിച്ച
കാറാണ് അപകടത്തിൽപ്പെട്ടത്. ഒടയംചാൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക്
പോവുകയായിരുന്ന കാർ അട്ടേങ്ങാനം ടൗണിൽ എത്തുന്നതിന് മുൻപുള്ള വളവിലുള്ള കാരക്കാടിലെ സുഭാഷിന്റെ വീടിന് മുകളിലേക്കാണ് മറിഞ്ഞത്. സൺഷേഡിനും സൈടിനുമിടയിൽ തട്ടി നിന്ന കാറിൽ നിന്നും സാഹസികമായാണ് സുഭാഷിനെയും ഭാര്യയെയും പുറത്തെത്തിച്ചത്.