പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ആദൂർ: പയസ്വിനി പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂർ മഞ്ഞംപാറയിലെ മുഹമ്മദ് – സൈനബ് ദമ്പതികളുടെ മകൻ ഇല്യാസ് (31) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് മഞ്ഞംപാറ മേത്തുങ്കാൽ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.