രഹസ്യ വിവരത്തെ തുടർന്ന് പരിശോധന;കണ്ടെത്തിയത് നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും രണ്ടു കത്തിയും
ആലുവ: ആലുവയിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളും കണ്ടെടുത്തു. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.