അബുദാബി കെ.എംസിസി സംസ്ഥാന ട്രഷററും പൊതുപ്രവർത്തകനുമായ സിഎച്ച് മുഹമ്മദ് അസ്ലം അന്തരിച്ചു
കാസർകോട്: അബുദാബി കെ.എംസിസി സംസ്ഥാന ട്രഷററും പൊതുപ്രവർത്തകനുമായ കാഞ്ഞങ്ങാട് ബാവ നഗർ സ്വദേശി സിഎച്ച് മുഹമ്മദ് അസ്ലം(48) അന്തരിച്ചു. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. ഉച്ചയോടെ ബാവാ നഗറിലെ ജുമാമസ്കിദ് അങ്കണത്തിൽ ഖബറടക്കി. കെഎംസിസി ക്ക് പുറമെ അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ജനറൽ സെക്രട്ടറി, സ്വദഖ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യസംഘാടകൻ, കാഞ്ഞങ്ങാട് സി എച്ച് സെന്ററിന്റെയും അതിന് കീഴിൽ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്ററിന്റെയും സംസ്ഥാപനത്തിൽ മുന്നിൽ നിന്ന സംഘാടകൻ, സി എച്ച് സെന്ററിന്റെ യുഎഇ കമ്മിറ്റി സാരഥി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായിരുന്നു.