ഇ.ഡി. റെയ്ഡ്: മന്ത്രിയുടെ പി.എസ്സിന്റെ വീട്ടുജോലിക്കാരന്റെ വീട്ടില്‍ നിന്ന് പിടിച്ചത് 20 കോടി
റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു.
സംസ്ഥാന ഗ്രാവവികസന വകുപ്പുമന്ത്രി ആലംഗീര്‍ ആലത്തിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനുമായി ബന്ധപ്പെട്ടയിടത്തുനിന്ന് കണക്കില്‍പ്പെടാത്ത ഇരുപതു കോടിയോളം രൂപ പിടിച്ചെടുത്തതായ ഇ.ഡി. അറിയിച്ചു. വീരേന്ദ്ര റാം കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
2023 ഫെബ്രുവരിയില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസ വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ വിരേന്ദ്ര കെ. റാമിനെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ചില പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്.