കാസർകോട് മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: വ്യത്യസ്ത സ്ഥലങ്ങളിലായി കാസർകോട് മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചു. മംഗളൂരുവിലെ ടൂറിസ്റ്റ് സ്ഥാപനത്തിലെ ടൂർ മാനേജരും. പെർളയിലെ വസ്ത്രവ്യാപാരിയും യുവ കർഷകനുമാണ് മരിച്ചത്. മംഗളൂരുവിലെ ടൂറിസ്റ്റ് സ്ഥാപനത്തിലെ ടൂർ മാനേജരായ കാസർകോട്, നെല്ലിക്കുന്ന്, സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ സുമന്ത് (56) വീട്ടിൽ ആണ് കുഴഞ്ഞ് വീണത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അയൽവാസികളുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കൃഷ്ണപ്പ-രുഗ്മണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുകീർത്തി, ഷൈലജ, സീത, സുരേഖ. പെർളയിലെ വസ്ത്രവ്യാപാരിയായ ബദിയടുക്ക. പള്ളത്തടുക്ക, കാടമനയിലെ സാദിഖ്(35) വെള്ളിയാഴ്ച രാത്രി 9.30ന് കടയടച്ച് വീട്ടിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുൽ റഹ്മാൻ- ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ. മക്കൾ: ഫാത്തിമത്ത് സാറ, സലഫി. സഹോദരങ്ങൾ: ഇക്ബാൽ, കരിം, താഹിറ, യുവകർഷകനായ കുംബഡാജെ, ഏത്തടുക്കയിലെ രാധാകൃഷ്ണഭട്ടിന്റെ മകൻ പ്രജ്വൽ(26) വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. പുത്തൂരിലെ ആശുപത്രിയിൽ വച്ച് മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: പ്രേമലത.
ഏകസഹോദരി പ്രതീക്ഷ.