ചേച്ചിയുടെ വിവാഹം നടത്താൻ മെഴുകുതിരി കച്ചവടം; കൊച്ചുമിടുക്കിയെ തേടി ബോചെയുടെ “സമ്മാനം” എത്തി
കൊല്ലം: ഇരവിപുരം പുത്തനഴിക്കോംപുരയിടം കോണ്‍വെന്റ് നഗറില്‍ താമസിക്കുന്ന സാന്ദ്ര മരിയ എന്ന പതിനൊന്നുകാരി സ്വന്തം ചേച്ചിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനായാണ് മെഴുകുതിരി കച്ചവടം ചെയ്തത്.
ഇത് മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടർന്ന് ബോചെ പാർട്ണർ എന്ന ബ്രാൻഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്കി ബോചെ.
ബോചെ ഫാൻസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക സമ്മാനമായാണ് ഈ കൊച്ചുകുട്ടിക്ക് ബോചെ ഫ്രാഞ്ചൈസി ലഭിച്ചത്. ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്കി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും
മാർക്കറ്റിംഗ് പ്രമോഷനും ബോചെ നിർവഹി ച്ചു. ഇനിയുള്ള കാലം സുഖമായി ജീവിക്കാനാണ് ബോചെ പാർട്ണർ ഫ്രാഞ്ചൈസി നല്‍കിയത്. ഇത് കൂടാതെ ചേച്ചിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ബോചെ ഉറപ്പുനല്‍കി.
ബോചെ ടീ ഒരു പായ്ക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ
ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും.
ബമ്ബർ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്സെറ്റിലൂടെ
വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്സെറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും അറിയിക്കും.