സുരേഷ് റെയ്നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു
ധരംശാല: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സുരേഷ് റെയ്നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു. റെയ്നയുടെ മാതൃസഹോദരന്‍ സൗരഭ് കുമാര്‍, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടറില്‍ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ അശ്രദ്ധമായി വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.വാഹനം ഓടിച്ച ഷേര്‍ സിംഗ് പിന്നീട് അറസ്റ്റിലായി.