ഒൻപതുലക്ഷം രൂപവിലവരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; കോളേജ് വിദ്യാർത്ഥികൾ പ്രധാന ഉപഭോക്താക്കൾ
കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വൻതോതിൽ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് ഉള്ളാൾ കോട്ടേക്കർ ബീരിക്ക് സമീപമുള്ള ഒരു വീട്ടിൽ സിസിബി പൊലീസ് നടത്തിയ റെയ്ലിലാണ് 9 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയത്. ഉള്ളാളിലെ ബസ്തി പഡു ദർഗ റോഡിൽ താമസിക്കുന്ന മുഹമ്മദ് ഇഷാൻ (35), ഉള്ളാളിലെ ടിസി റോഡിലെ അക്കരകെരെയിൽ താമസിക്കുന്ന ജാഫർ സാദിക് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ സ്കെയിൽ, 6 ലക്ഷം രൂപയുടെ കറുത്ത ടൊയോട്ട കാംറി കാർ. 10,000 രൂപയുടെ മൊബൈൽ ഫോണുകൾ തുടങ്ങി വിവിധ വസ്തുക്കളാണ് മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് വിൽപന, മംഗളൂരു ടൗൺ പൊലീസ് സ്റ്റേഷനിൽ ആക്രമണം, കൊലപാതകശ്രമം, കുടക് ജില്ലയിലെ കുശാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളാണ് ജാഫർ സാദിക്കിന്റെ പേരിൽ നിലവിലുള്ളത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപന നടത്തിയതിന് മുഹമ്മദ് ഇഷാനെതിരെ കേസ് നിലവിലുണ്ട്.
പ്രതികൾ ബെംഗളൂരുവിൽ നിന്ന് ആണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു സിസിബി യൂണിറ്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഗീത കുൽക്കർണിയുടെ നിർദേശത്തിൽ
ഡിസിപിമാരായ സിദ്ധാർത്ഥ് ഗോയൽ, ദിനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.